സാനിറ്റൈസര്‍ കഴിച്ച് അവശനിലയിലായിരുന്ന റിമാന്‍ഡ് പ്രതി മരിച്ചു

പാലക്കാട്: മോഷണക്കേസില്‍ അറസ്റ്റിലായ റിമാന്‍ഡ് പ്രതി സാനിറ്റൈസര്‍ കഴിച്ച് മരിച്ചു. ഫെബ്രുവരി 18ന് മോഷണക്കേസില്‍ റിമാന്‍ഡിലായ മുണ്ടൂര്‍ സ്വദേശി രാമന്‍കുട്ടിയാണ് ചികിത്സയിലിരിക്കേ മരിച്ചത്. എന്നാല്‍ കഴിഞ്ഞ ആഴ്ചയാണ് ജയിലില്‍ സാനിറൈസര്‍ നിര്‍മ്മാണം ആരംഭിച്ചത്.

തുടര്‍ന്ന് ഇതിനുപയോഗിക്കുന്ന ആല്‍ക്കഹോല്‍ കണ്ടന്റ് കഴിച്ച ഇയാളെ മാര്‍ച്ച് 24നാണ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജയിലില്‍ മറ്റ് പ്രശ്നങ്ങളൊന്നും നേരിട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Comments are closed.