കൊറോണ പ്രതിരോധിക്കാന്‍ മാതാപിതാക്കള്‍ മദ്യം നല്‍കിയ കുഞ്ഞ് കോമാ അവസ്ഥയിലായി

ടെഹ്റാന്‍: ഇറാനില്‍ കൊറോണയെ പ്രതിരോധിക്കാന്‍ മദ്യം നല്ലതാണെന്ന് വീടിനു സമീപത്തുള്ള ചിലര്‍ പറഞ്ഞത് വിശ്വസിച്ച് മാതാപിതാക്കള്‍ മദ്യം നല്‍കിയ കുഞ്ഞ് കോമാ അവസ്ഥയിലായി. തുടര്‍ന്ന് കുഞ്ഞിന്റെ കാഴ്ചശക്തിയും നഷ്ടമായി.

എന്നാല്‍ ഗുരുതരാവസ്ഥയിലുള്ളകുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരുമോ എന്നതില്‍ വ്യക്തമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അതേസമയം ഇനിയെങ്കിലും കേട്ടുകേള്‍വികളില്‍ വിശ്വസിക്കാതെ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശം അനുസരിച്ചുമാത്രം പ്രവര്‍ത്തിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Comments are closed.