ലോക് ഡൗണ്‍ കാലയളവില്‍ അനധികൃത മദ്യക്കച്ചവടം നടത്തിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് എക്സൈസ് കമ്മീഷണര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ കാലയളവില്‍ ബാറുകളില്‍ പിന്‍വാതില്‍ കച്ചവടം നടത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് എക്സൈസ് കമ്മീഷണര്‍. തുടര്‍ന്ന് മദ്യം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളില്‍ എല്ലാം പോലീസിന്റെയും എക്സൈസിന്റെയും സംഘം പരിശോധനക്ക് എത്തുന്നതാണ്.

അതേസമയം സ്ഥിരം മദ്യം ഉപയോഗിക്കുന്ന ചിലര്‍ക്കെങ്കിലും പ്രശ്നങ്ങള്‍ വരാന്‍ സാധ്യതയുണ്ട്. ഇത്തരക്കാര്‍ പ്രശ്നങ്ങളുണ്ടാവുകയാണെങ്കില്‍ അടുത്ത പോലീസ് സ്റ്റേഷനിലോ എക്സൈസ് ഓഫീസിലോ അറിയിക്കേണ്ടതാണ്. ഇത്തരക്കാരെ വിമുക്തി കേന്ദ്രങ്ങളിലേക്കോ ആശുപത്രിയികളിലേക്കോ ഇവരെ മാറ്റാനാണ് തീരുമാനിച്ചിരിക്കുന്നത്.

Comments are closed.