കൊവിഡ് 19 നെത്തുടര്‍ന്ന് സൊമാലിയന്‍ മുന്‍ ഫുട്‌ബോള്‍ താരം അബ്ദുള്‍ഖാദിര്‍ മുഹമ്മദ് ഫറാ മരണപ്പെട്ടു

ലണ്ടന്‍: കൊവിഡ് 19 ബാധിച്ച് സൊമാലിയന്‍ മുന്‍ ഫുട്‌ബോള്‍ താരം അബ്ദുള്‍ഖാദിര്‍ മുഹമ്മദ് ഫറാ വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു. കഴിഞ്ഞ ആഴ്ച കൊറോണ സ്ഥിരീകരിക്കപ്പെട്ട താരത്തിന് അമ്പത്തിയൊമ്പതു വയസ്സായിരുന്നു.

നാലുവര്‍ഷക്കാലമായി സൊമാലിയന്‍ കായിക മന്ത്രിയുടെ ഉപദേഷ്ടാവായിരുന്നു ഫറാ. കൊവിഡ് 19 ബാധിച്ച് മരണപ്പെടുന്ന ആദ്യ ആഫ്രിക്കന്‍ ഫുട്‌ബോളറാണ് അബ്ദുള്‍ ഖാദിര്‍ മുഹമ്മദ് ഫറാ. 1976ല്‍ ദേശീയ സ്‌കൂള്‍ ടൂര്‍ണമെന്റിലൂടെയാണ് താരം കായിക ലോകത്തെത്തിയത്.

Comments are closed.