സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു ; ഇതോടെ രോഗം ബാധിതരുടെ എണ്ണം 138 ആയി
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു ഇതോടെ സംസ്ഥാനത്ത് രോഗം ബാധിതരുടെ എണ്ണം 138 ആയി. എന്നാല്‍ 126 പേര് ചികിത്സയിലാണ്. കണ്ണൂര്‍ 9, കാസര്‍കോട് 3, മലപ്പുറം 3, തൃശൂര്‍ 2, ഇടുക്കി 1 എന്നിങ്ങനെയാണ് ഇന്നു വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം വയനാട് ജില്ലയില്‍ ആദ്യമായി ഒരാള്‍ക്കു കൊറോണ വൈറസ് സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് കമ്യൂണിറ്റി കിച്ചന് പദ്ധതികള്‍ക്കു തുടക്കമായതായും 84 മുനിസിപ്പാലിറ്റികളില്‍ സൗകര്യങ്ങള്‍ ഒരുക്കി. ഭക്ഷണ വിതരണം ഉടന്‍ ആരംഭിക്കും. ക്ഷേമപെന്ഷന് വിതരണം നാളെ ആരംഭിക്കും. റേഷന്‍ കാര്‍ഡ് ഇല്ലാത്താവര്‍ക്കും ഭക്ഷ്യധാന്യം നല്‍കും. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments are closed.