ലോക്ക്ഡൗണ്‍ പരിഗണിച്ച് നിര്‍ത്തിവച്ച ഫ്‌ലിപ്പ്കാര്‍ട്ടിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു

ലോക്ക്ഡൗണ്‍ പരിഗണിച്ച് നിർത്തിവച്ച വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്പ്കാർട്ടിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നു. സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുകയാണ് എന്നൊരു മെസേജ് ഇന്നലെ ഫ്ലിപ്പ്കാർട്ട് ഉപയോക്താക്കൾക്ക് അയച്ചിരുന്നു.

തങ്ങളുടെ വിതരണ ശൃംഖലയും ഡെലിവറി എക്സിക്യൂട്ടീവുകളും സുരക്ഷിതരാണെന്ന് പ്രാദേശിക അധികാരികൾ ഉറപ്പ് വരുത്തിയ ശേഷം പലചരക്ക്, അവശ്യ സേവനങ്ങൾ എന്നിവ പുനരാരംഭിക്കുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

ഞങ്ങളുടെ സപ്ലൈ ചെയിനിന്റെയും ഡെലിവറി എക്സിക്യൂട്ടീവുകളുടെയും സുരക്ഷിതവും സുഗമവുമായ പ്രവർത്തനം പ്രാദേശിക നിയമ നിർവഹണ അധികാരികൾ ഉറപ്പ് നൽകിയിട്ടുണ്ടെന്നും തങ്ങളുടെ പലചരക്ക്, അവശ്യ സേവനങ്ങൾ പുനരാരംഭിക്കുകയാണ് എന്നിം ഫ്ലിപ്കാർട്ട് ഗ്രൂപ്പ് സിഇഒ കല്യാൺ കൃഷ്ണമൂർത്തി അറിയിച്ചു.

രാജ്യത്ത് 21 ദിവസത്തെ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിന് പിന്നാലെ ബുധനാഴ്ച രാവിലെ ഫ്ലിപ്പ്കാർട്ടും ആമസോണും തങ്ങളുടെ സേവനങ്ങൾ നിയന്ത്രിച്ചിരുന്നു. ഫ്ലിപ്പ്കാർട്ട് സേവനങ്ങൾ താല്കാലികമായി നിർത്തിവയ്ക്കുകയും ആമസോൺ അവശ്യ സാധനങ്ങളുടെ സേവനം മാത്രം ലഭ്യാക്കുകയുമാണ് ചെയ്യുന്നത്. ഇപ്പോൾ ഫ്ലിപ്പ്കാർട്ടും അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നു.

ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ കാരണം തങ്ങൾക്ക് ഡെലിവർ ചെയ്യാൻ കഴിയില്ല. അവശ്യവസ്തുക്കൾ വാങ്ങാൻ നിങ്ങളെ സഹായിക്കുന്നതിന് ഞങ്ങൾ സർക്കാർ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുന്നുവെന്ന് കമ്പനി അറിയിച്ചു.

Comments are closed.