മഹീന്ദ്ര തങ്ങളുടെ XUV300 ഡീസല്‍ പതിപ്പുകള്‍ വിപണിയില്‍ അവതരിപ്പിച്ചു

മഹീന്ദ്ര തങ്ങളുടെ XUV300 ഡീസല്‍ പതിപ്പുകള്‍ വിപണിയില്‍ അവതരിപ്പിച്ചു. എൻട്രി ലെവൽ ഡീസൽ പതിപ്പിന് ഇപ്പോഴും 8.69 ലക്ഷം രൂപയാണ് പ്രാരംഭ വില. ഉയർന്ന മോഡലായ ഓട്ടോമാറ്റിക് വകഭേദത്തിന് 12.69 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

മുമ്പ് ലഭ്യമായ W8 AMT പതിപ്പിനെ ഇപ്പോൾ ശ്രേണിയിൽ നിന്നും ഒഴിവാക്കിയത് ശ്രദ്ധേയമായി. കൂടാതെ ഓട്ടോമാറ്റിക് ഗിയർബോക്സ് ഇപ്പോൾ W6, W8 (O) വകഭേദങ്ങളിൽ ഒരു ഓപ്ഷനായി മാത്രമേ ലഭ്യമാകൂ.

വെര്‍ട്ടിക്കല്‍ ഡിസൈനില്‍ ക്രോം അവരണത്തോടുകൂടിയ വീതിയേറിയ ഗ്രില്‍, L- ഡിസൈനിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡേടൈം റണ്ണിംഗ് ലാമ്പ്, വലിയ ബമ്പര്‍, വീതിയേറിയ എയര്‍ ഡാം എന്നിവ വാഹനത്തിന്റെ മുന്‍ഭാഗത്തെ ആകർഷകമാക്കുന്നു.

1.5 ലിറ്റർ എഞ്ചിനാണ് ബിഎസ്-VI ഡീസൽ XUV300-ന് കരുത്തേകുന്നത്. ഇതിന്റെ പവർ കണക്കുകളിൽ വ്യത്യാസമുണ്ടായതാണ് മാറ്റം. അതായത് ബിഎസ്-IV പതിപ്പ് ഉത്പാദിപ്പിച്ചിരുന്ന 117 bhp പവറിന് പകരം നവീകരിച്ച മോഡൽ 115 bhp മാത്രമാണ് നൽകുന്നത്. എന്നാൽ 300 Nm torque അതേപടി നിലനിർത്തിയിട്ടുണ്ട്.

ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് അല്ലെങ്കിൽ ഓപ്ഷണൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉപയോഗിച്ച് ഈ യൂണിറ്റ് വാഗ്‌ദാനം ചെയ്യുന്നത് തുടരുന്നു. ഡീസൽ എഞ്ചിനു പുറമേ, 1.2 ലിറ്റർ ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിനിലും പുത്തൻ ബിഎസ്-VI മഹീന്ദ്ര XUV300 തെരഞ്ഞെടുക്കാൻ സാധിക്കും. ഈ യൂണിറ്റ് 110 bhp കരുത്തിൽ 200 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

1.2 ലിറ്റർ TGDi പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് നിർമ്മിക്കുന്ന XUV300-യുടെ കൂടുതൽ ശക്തമായ ‘സ്‌പോർട്‌സ്’ വേരിയന്റും മഹീന്ദ്ര ഉടൻ പുറത്തിറക്കും. കൂടാതെ നിലവിലെ പെട്രോൾ എഞ്ചിനേക്കാൾ കരുത്തുറ്റതും പെർഫോമൻസിനെ സഹായിക്കുന്നതുമായ പതാപ്പാണിത്. ഒരു AMT ഗിയർ‌ബോക്‌സിനൊപ്പം മോഡൽ വാഗ്‌ദാനം ചെയ്യും.

Comments are closed.