വയനാട് ജില്ലയിലെ കൊവിഡ് ബാധ സ്ഥിരീകരിച്ചയാള്‍ മികച്ച മാതൃക ; ഏത് സാഹചര്യത്തെയും നേരിടാന്‍ ജില്ല സജ്ജമാണെന്ന് കളക്ടര്‍
കല്‍പ്പറ്റ: വയനാട് മാനന്തവാടിയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചയാള്‍ സംസ്ഥാനത്തിന് മികച്ച മാതൃകയെന്നും വെറും മൂന്ന് പേര് മാത്രമാണ് ഇയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. അതിനാല്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ ജില്ല സജ്ജമാണെന്നും ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള അറിയിച്ചു. ഞായറാഴ്ച നേരിയ രോഗലക്ഷണങ്ങളോടെ അബുദാബിയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മാനനന്തവാടി തൊണ്ടര്‍നാട് സ്വദേശിയാണ് കൊവിഡ് ബാധിതനായി വയനാട്ടില്‍ ചികിത്സയിലുള്ളത്.
എന്നാല്‍ ടാക്സിയില്‍ വീട്ടിലെത്തുന്നതിന് മുന്‍പേ തന്നെ വീട്ടുകാരെയെല്ലാം അവിടെ നിന്നും മാറ്റിയിരുന്നു. അടുത്ത ദിവസം തന്നെ സ്രവം പരിശോധനക്കയച്ചു. അതേസമയം ഏറെനാള്‍ വിദേശത്തു കഴിഞ്ഞു തിരിച്ചെത്തിയ ആളായിട്ടും ബന്ധുക്കളെയോ അയല്‍ക്കാരെയോ കാണാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍പോലും ഇത്രയും ദിവസം ഇയാളുമായി ബന്ധപ്പെട്ടത് എഴുത്തുകളിലൂടെയാണ്.
കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിലെ പ്രത്യേക കൊറോണ ആശുപത്രിയായ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അതേസമയം ആകെ സമ്പര്‍ക്കത്തിലേര്‍പ്പെട്ടത് മൂന്ന് പേരുമായി മാത്രം, അതും ഏറെ കരുതലോടെ. അതുകൊണ്ടു തന്നെ മറ്റു രോഗികളില്‍ നിന്ന് വ്യത്യസ്തമായി ഇയാളുടെ റൂട്ട് മാപ്പ് നേര്‍രേഖയിലായിരിക്കും.
Comments are closed.