ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച കോണ്‍ഗ്രസ് നേതാവിന്റെ റൂട്ട്മാപ്പ് തയ്യാറാക്കുക എളുപ്പമല്ലെന്ന് ആരോഗ്യ വകുപ്പ്

തൊടുപുഴ: ഇടുക്കിയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ച കോണ്‍ഗ്രസ് നേതാവിന്റെ റൂട്ട്മാപ്പ് തയ്യാറാക്കുക ശ്രമകരമാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. അടുത്തകാലത്തൊന്നും ഇദ്ദേഹം വിദേശത്ത് പോയിട്ടില്ല. വിദേശത്ത് നിന്ന് വന്നവരും വീട്ടിലില്ല. എന്നാല്‍ ദ്ദേഹത്തിന് ആരില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നും വ്യക്തമാകാത്തതാണ് ആരോഗ്യ വകുപ്പിനെ ബുദ്ധമുട്ടിലാക്കുന്നത്.

അതേസമയം പാലക്കാട്, ഷോളയൂര്‍, പെരുമ്പാവൂര്‍, ആലുവ, മൂന്നാര്‍, മറയൂര്‍, മാവേലിക്കര, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഇദ്ദേഹം നിരീക്ഷണത്തിലാകുന്നതിന് മുന്‍പ് പോയെന്നാണ് ജില്ല ഭരണകൂടത്തിന്റെ പ്രാഥമിക നിഗമനം. കൂടാതെ നിയമസഭ മന്ദിരത്തില്‍ പോയി ഭരണ-പ്രതിപക്ഷ കക്ഷികളിലെ പ്രമുഖ നേതാക്കളെയും കണ്ടിരുന്നു.

തുടര്‍ന്ന് ഇയാളുമായി അടുത്തിടപഴകിയ നേതാക്കളില്‍ പലരും ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. മാര്‍ച്ച് 15നാണ് ഇയാള്‍ക്ക് പനി ബാധിച്ചത്. 14 വരെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പനി ബാധിച്ചതിന് ശേഷം കഴിഞ്ഞ 20നും അതിന് മുന്പ് 13നും ഇദ്ദേഹം ചെറുതോണിയിലെ മുസ്ലീം പള്ളിയില്‍ പോയി പ്രാര്‍ത്ഥന നടത്തി. ഈ സമയം അവിടെ ഇയാളുമായി അടുത്തിടപഴകിയവരും നീരീക്ഷണത്തിലേക്ക് മാറണമെന്ന് ജില്ലഭരണകൂടം അറിയിച്ചു.

Comments are closed.