നിരീക്ഷണത്തില്‍ നിന്ന് മുങ്ങിയ കൊല്ലം സബ് കളക്ടര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്

തിരുവനന്തപുരം: വിദേശത്ത് നിന്ന് മടങ്ങിയെത്തി കൊവിഡ് 19 നിരീക്ഷണത്തില്‍ നിന്ന് മുങ്ങിയ കൊല്ലം സബ് കളക്ടര്‍ക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഉത്തരവിട്ടു. കൂടാതെ സബ് കളക്ടറുടെ ഗണ്‍മാനെതിരെയും കേസെടുക്കുന്നതാണ്.

ഈ മാസം 19 മുതല്‍ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തിലായിരുന്നു സബ് കളക്ടര്‍. എന്നാല്‍ ഇന്നലെ ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ വീട്ടിലെത്തിയപ്പോള്‍ ഇവിടെ ആരും ഉണ്ടായിരുന്നില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ താന്‍ കാണ്‍പൂരിലാണെന്നാണ് പ്രതികരിച്ചത്. ഉത്തര്‍പ്രദേശ് സ്വദേശിയായ അനുപം മിശ്ര 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.

Comments are closed.