ഫിഷറീസ് ശാസ്ത്രഞ്ജനും കുഫോസ് വൈസ് ചാന്‍സലറുമായ ഡോ.എ.രാമചന്ദ്രന്‍ അന്തരിച്ചു

കൊച്ചി: ഫിഷറീസ് ശാസ്ത്രഞ്ജനും കുഫോസ് വൈസ് ചാന്‍സലറുമായ ഡോ.എ.രാമചന്ദ്രന്‍ അന്തരിച്ചു. 61 വയസ്സായിരുന്നു. കൊച്ചിയിലെ ആദ്യകാല മേയറും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെഎസ്എന്‍ മേനോന്റെ മകനായ അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് കൊച്ചി രവിപുരത്തെ വസതിയില്‍ വെച്ചായിരുന്നു മരണപ്പെട്ടത്.

സുല്‍ത്താനേറ്റ് ഓഫ് ഒമാന്റെ ഫിഷറീസ് അഡൈ്വസറായും ഫിഷറീസ് സംബന്ധമായ നിരവധി ദേശീയ- അന്തര്‍ദേശിയ സമതികളില്‍ എക്‌സ്‌പേര്‍ട്ട് അംഗമായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. കൂടാതെ ാജ്യത്തെ സമുദ്രോത്പന്ന ഗവേഷണ മേഖലയിലെ മുന്‍ നിര ശാസ്ത്രജ്ഞന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. കുസാറ്റിന്റെ ഇന്‍ഡ്രസ്റ്റീസ് ഫിഷറീസ് സ്‌കൂളിന്റെ ഡയക്ടറായിരുന്ന ഡോ.രാമചന്ദ്രന്‍ 2016 ജൂണിലായിരുന്നു കുഫോസിന്റെ വൈസ് ചാന്‍സലറായി സ്ഥാനമേറ്റത്.

Comments are closed.