ജില്ലാ ഭരണകൂടത്തിന്റെ സുശക്തമായ ഏകോപനങ്ങളെ കാറ്റിൽ പറത്തി നിരീക്ഷണത്തിലായിരുന്ന സബ്ബ് കളക്ടർ മുങ്ങി.

കൊല്ലം: കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന കൊ​ല്ലം സ​ബ് ക​ള​ക്‌ടര്‍ അനുപം മിശ്ര ആ​രു​മ​റി​യാ​തെ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് ക​ട​ന്നു. സ്വന്തം വി​വാ​ഹ​ത്തി​നാ​യി ഉ​ത്തര്‍​പ്ര​ദേ​ശി​ലേ​ക്ക് പോ​യ സ​ബ് ക​ള​ക്‌ടര്‍ ക​ഴി​ഞ്ഞ 18നാ​ണ് കൊ​ല്ല​ത്ത് തി​രി​ച്ചെ​ത്തി ഡ്യൂ​ട്ടി​യില്‍ പ്ര​വേ​ശി​ച്ച​ത്. മ​ധു​വി​ധു​വി​ന് വി​ദേ​ശ​ത്ത് പോ​കാന്‍ ജി​ല്ലാ ക​ള​ക്ട​റോ​ട് നേ​ര​ത്തെ അ​നു​മ​തി ചോ​ദി​ച്ചി​രു​ന്നു. കോവിഡിനെതിരെ അതിശക്തമായ പ്രതിരോധ നടപടികൾ കൈകൊണ്ട കൊല്ലം ജില്ലാ കളക്ടർ സബ്ബ് കളക്ടറോട് നി​രീ​ക്ഷ​ണ​ത്തില്‍ ക​ഴി​യാന്‍ നിര്‍​ദ്ദേശി​ക്കു​ക​യാ​യി​രു​ന്നു.

യാ​ത്ര​യില്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​റോ​ടും ഗണ്‍​മാ​നോ​ടും നി​രീ​ക്ഷ​ണ​ത്തില്‍ പോ​കാന്‍ നിര്‍​ദേ​ശി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥര്‍ ക്വാർട്ടേഴ്സിൽ എത്തിയപ്പോൾ മി​ശ്ര അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ല.അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വില്‍ ജി​ല്ലാ ക​ള​ക്ടര്‍ മിശ്രയെ ഫോ​ണില്‍ ബ​ന്ധ​പ്പെ​ട്ടു. ബം​ഗ​ളൂ​രു​വില്‍ പോ​യെ​ന്നാ​ണ് അ​റി​യി​ച്ച​തെ​ന്ന് ക​ള​ക്ടര്‍ പ​റ​ഞ്ഞു. എ​ന്നാല്‍ അ​ദ്ദേ​ഹ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക ന​മ്പര്‍ ഉ​ത്തര്‍​പ്ര​ദേ​ശി​ലെ കാണ്‍​പൂ​രി​ലെ ട​വര്‍ ലൊ​ക്കേ​ഷ​നി​ലാ​യി​രു​ന്നു.

ജില്ലയിലെ കോവിഡ്19 പ്രവർത്തനങ്ങൾ സുശക്തമായ ഏകോപനത്തിലൂടെ നിയന്ത്രിച്ച് കൊണ്ടുവരുന്നതിന് രാപ്പകൽ ഇല്ലാതെകൊല്ലം ജില്ലാകളക്ടർ പ്രയത്നിക്കുന്നതിനിടയിൽ സബ്ബ് കളക്ടറുടെ മുങ്ങൽ ജില്ലാ ഭരണകൂടത്തിന് നാണക്കേട് ആണ് ഉണ്ടാക്കിയിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സ​ബ് ക​ള​ക്ടര്‍ തന്നെ ഗു​രു​ത​ര ച​ട്ട​ലം​ഘ​നമാണ്‌ ന​ട​ത്തി​യ​ത്.

ഇ​ത് സം​ബ​ന്ധി​ച്ച്‌ സര്‍​ക്കാ​രി​ന് വ്യക്തമായ റി​പ്പോര്‍​ട്ട് നല്‍​കി​യ​താ​യും ക​ള​ക്ടര്‍ പ​റ​ഞ്ഞു. അതേസമയം കൊവിഡ് 19 നിരീക്ഷണത്തില്‍ നിന്ന് മുങ്ങിയ കൊല്ലം സബ് കളക്ടര്‍ക്കെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഉത്തരവിട്ടു. കൂടാതെ സബ് കളക്ടറുടെ ഗണ്‍മാനെതിരെയും കേസെടുക്കുന്നതാണ്.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.