തമിഴില്‍ റീമേക്കിനൊരുങ്ങുന്നു അയ്യപ്പനും കോശിയും
തീയറ്ററുകളില്‍ വന്‍വിജയം നേടിയ അയ്യപ്പനും കോശിയും തമിഴില്‍ റീമേക്കിനൊരുങ്ങുന്നു. അയ്യപ്പനെ അവതരപ്പിക്കാന്‍ നിര്‍മ്മാതാക്കള്‍ പരിഗണിക്കുന്നത് നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയെയും കോശിയാകുന്നത് റാണാ ദഗുബാട്ടിയുമാണ്.
മനുഷ്യന്റെ ഈഗോ എന്ന വികാരം വരുത്തിവയ്ക്കുന്ന പ്രശ്നങ്ങള്‍ കാട്ടുന്ന ചിത്രത്തില്‍ പൃഥ്വി – ബിജു കൂട്ടുകെട്ടായിരുന്നു. തീയറ്ററില്‍ മാത്രമല്ല ഓണ്‍ലൈനിലും തരംഗമായി മാറിയ ചിത്രമാണിത്. അതേസമയം തെലുങ്കിലെ സിത്താര എന്റര്‍ടെയ്ന്‍മെന്റ്സ് ചിത്രത്തിന്റെ അവകാശം നേടിയിരുന്നു.
Comments are closed.