സൗദിയില്‍ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ഹായില്‍: സൗദി അറേബ്യയിലെ ഹായില്‍-മുറൈഫിഖ് റോഡിനോട് ചേര്‍ന്ന താഴ് വരയില്‍ ഇരുപതുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് മൃതദേഹം കണ്ടെത്തിയ സൗദി പൗരനാണ് സുരക്ഷാ വകുപ്പുകളില്‍ അറിയിച്ചത്.

മൃതദേഹം ഹായില്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അതേസമയം കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിക്കുകയായിരുന്നെന്നാണ് നിഗമനം. എന്നാല്‍ യുവതിയെ തിരിച്ചറിയുന്നതിനും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുമുള്ള അന്വേഷണം നടക്കുന്നുണ്ട്.

Comments are closed.