Ultimate magazine theme for WordPress.

കൊവിഡ് 19 : ആര്‍.ബി.ഐ റിപ്പോ, റിവേഴ്സ് റിപ്പോ, കരുതല്‍ ധനാനുപാത നിരക്കുകള്‍ കുറച്ചു

ന്യൂഡല്‍ഹി: കൊവിഡ് വൈറസിനെതിരായ പ്രതിരോധത്തിന് നടപടികളുമായി ബന്ധപ്പെട്ട് ആര്‍.ബി.ഐ റിപ്പോ, റിവേഴ്സ് റിപ്പോ, കരുതല്‍ ധനാനുപാത നിരക്കുകള്‍ കുറച്ചു. തുടര്‍ന്ന് റിപ്പോ നിരക്ക് 5.15 ശതമാനത്തില്‍ 4.40 ശതമാനമായാണ് കുറച്ചിരിക്കുന്നത്. 0.75 ശതമാനം (75 ബേസിസ് പോയിന്റ്) കുറവാണ് വരുത്തിയത്. റിവേഴ്സ് റിപ്പോ നിരക്ക് 4.90 ശതമാനത്തില്‍ നിന്ന് 4 ശതമാനമാക്കി.

0.90 ശതമാനത്തിന്റെ (90 ബേസിസ് പോയിന്റ്) കുറവാണ്. പുതിയ വായ്പകള്‍ക്കും പലിശ നിരക്ക് കുറയും്. ബാങ്കുകളുടെ പക്കല്‍ കൂടുതല്‍ പണം എത്തിക്കാനാണ് ഈ നടപടി. കരുതല്‍ ധനാനുപാതത്തില്‍ ഒരു ശതമാനത്തിന്റെ ഇളവ് നല്‍കി മൂന്നു ശതമാനത്തില്‍ എത്തിക്കും. ഇതിലൂടെ ഒരു ലക്ഷത്തില്‍ 37 കോടി രൂപ ബാങ്കുകളുടെ പക്കല്‍ എത്തുന്നതാണ്. കൂടാതെ വായ്പകള്‍ക്ക് മൂന്നു മാസത്തെ മോറട്ടോറിയവും ആര്‍.ബി.ഐ പ്രഖ്യാപിച്ചു.

എന്നാല്‍ വായ്പകളുടെ പലിശ നിരക്ക് കുറയുന്നതിനൊപ്പം ബാങ്കുകളിലെ നിക്ഷേപത്തിന്റെ പലിശയും കുറയും. എല്ലാവിധ ബാങ്കുകളില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും മൈക്രോ ഫൈനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നുമുള്ള വായ്പകള്‍ക്ക് ഇത് ബാധകമാണ്. നിശ്ചിത കാലാവധി ലോണുകള്‍ക്കാണ് ഈ ഇളവ്. മൂന്നു മാസത്തേക്ക് തിരിച്ചടവില്ല.

അതേസമയം രാജ്യത്തിന്റെ നാണ്യപ്പെരുപ്പം സുരക്ഷിതമായ നിലയിലാണെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് വ്യക്തമാക്കി. വളര്‍ച്ചാ നിരക്ക് പ്രവചനാതീതമാണ്. എത്രകാലം ഈ സാഹചര്യം നീണ്ടുനില്‍ക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. ആഗോള തലത്തില്‍ സാമ്പത്തിക അവലോകനം അനിശ്ചിതത്വത്തിലും നെഗറ്റീവുമായിരുക്കുമെന്ന് ഉറപ്പാണ്. ഈ പ്രതിസന്ധിയില്‍ സാമ്പത്തിക സ്ഥിരതയ്ക്കാണ് ആര്‍.ബി.ഐ മുന്‍ഗണന നല്‍കുന്നതെന്ന് ഗവര്‍ണര്‍ പറയുന്നു.

Comments are closed.