തമിഴ്നടന്‍ ഡോ. സേതുരാമന്‍ അന്തരിച്ചു

ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് തമിഴ്നടന്‍ ഡോ. സേതുരാമന്‍ (36) അന്തരിച്ചു. വിവാഹിതനായ സേതുരാമന് ഒരു കുട്ടിയുണ്ട്. ഇന്നലെ രാത്രിയോടെ ആയിരുന്നു അന്ത്യം. ‘കണ്ണ ലഡ്ഡു തിന്ന ആസയ’ എന്ന ചിത്രമാണ് താരത്തെ ശ്രദ്ധേയനാക്കിയത്.

വാലിബ രാജ, സക്ക പോഡു രാജ തുടങ്ങി 50/50 എന്നീ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. അതേസമയം ത്വക് രോഗവിദഗ്ദ്ധന്‍ ആയിരുന്ന സേതുരാമന്‍ ചെന്നൈയില്‍ സ്വന്തമായി സി ക്ലിനിക് എന്ന സ്‌കിന്‍ കെയര്‍ സ്ഥാപനം നടത്തുന്നുണ്ടായിരുന്നു.

Comments are closed.