കുടിയേറ്റ തൊഴിലാളികളെ കടത്താന്‍ ശ്രമിക്കുന്നതിനിടെ ട്രക്കുകള്‍ പോലീസ് പിടിയിലായി

തെലങ്കാന: കുടിയേറ്റ തൊഴിലാളികളെ കടത്താന്‍ ശ്രമിക്കുന്നതിനിടെ തെലങ്കാനയില്‍ നിന്ന് രാജസ്ഥാനിലേക്ക് പോയ ട്രക്കുകള്‍ മഹാരാഷ്ട്ര പോലീസ് പിടിയിലായി. തെലങ്കാനയില്‍ വിവിധ ജോലികള്‍ക്കായി എത്തിയ ഇവര്‍ നാട്ടിലേക്ക് തിരികെ പോകാന്‍ മറ്റ് മാര്‍ഗങ്ങള്‍ അടഞ്ഞപ്പോഴാണ് ഈ വഴി തെരഞ്ഞെടുത്തത്.

തൊഴിലാളികളെ കടത്തിയ ട്രക്ക് യവത്മല്‍ എന്ന ജില്ലയില്‍ വച്ചാണ് പോലീസ് പിടികൂടിയത്. ട്രക്ക് പരിശോധനയ്ക്കിടെ ട്രക്കില്‍ എന്താണെന്ന് ഡ്രൈവര്‍മാര്‍ക്ക് വെളിപ്പെടുത്താനാവാതെ വന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൊഴിലാളികളെ കടത്തുന്നതായി വ്യക്തമായത്. അതേസമയം തൊഴിലാളികള്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ നടന്നാണ് പലരും സ്വന്തം നാടുകളില്‍ എത്തുന്നത്.

Comments are closed.