ആത്മീയ സംഘടനയായ ബ്രഹ്മകുമാരീസ് മേധാവി ദാദി ജാനകി അന്തരിച്ചു

മൗണ്ട് അബു: ബ്രഹ്മകുമാരീസ് മേധാവി ദാദി ജാനകി അന്തരിച്ചു. 104 വയസായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ മൗണ്ട് അബുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ആ ആത്മാവ് ദൈവത്തിന്റെ മടിത്തട്ടിലേക്ക് മടങ്ങി, ഇത് ആത്മീയ സേവകയും അതിലുപരിയുമായ അവര്‍ക്ക് നിശബ്ദമായി ആദരാഞ്ജലി അര്‍പ്പിക്കാനുള്ള സമയമാണ് – എന്ന് ദാദി ജാനകിയുടെ പേരിലുള്ള ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മരണ വിവരം പുറത്തറിയിച്ചത്.

അതേസമയം സ്ത്രീശക്തീകരണത്തിന് ദാദി ചെയ്ത പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാന്‍ കഴിയാത്തതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ദാദിയുടെ മരണത്തില്‍ ആദരാഞ്ജലി അര്‍പ്പിച്ചിരുന്നു.

Comments are closed.