കൊറോണയുടെ സാഹചര്യത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റും ചൈനീസ് പ്രസിഡന്റും തമ്മില്‍ ഇന്ന് ചര്‍ച്ച
ന്യൂയോര്‍ക്ക്: കൊറോണയുടെ സാഹചര്യത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും തമ്മില്‍ ഇന്ന് ഫോണ്‍വഴി ചര്‍ച്ച നടത്തും. ഇന്ന് രാത്രി 9നാകും ഇരുനേതാക്കന്മാരുടെയും ചര്‍ച്ച നടക്കുക.
രോഗവ്യാപനത്തിന്റെ തോതില്‍ അമേരിക്ക ചൈനയെയും മറികടന്നിരിക്കുമ്പോള്‍ കൊറോണയുടെ വ്യാപനം കുറയ്ക്കാന്‍ ലോകരാഷ്ട്രങ്ങള്‍ ഒന്നടങ്കും ശ്രമം നടത്തുകയാണ്. എന്നാല്‍ 82404 കൊറോണ കേസുകളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ വ്യാപാര കരാറിനുള്ള പദ്ധതികളും ചര്‍ച്ചചെയ്യുമെന്നാണ് വിവരം.
Comments are closed.