മുംബൈയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ വീടിന് പുറത്തിറങ്ങിയ അനുജനെ കൊലപ്പെടുത്തി

മുംബൈ: മുംബൈയിലെ കന്ദിവാലിയില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കിടെ വീടിന് പുറത്തിറങ്ങിയ അനുജനെ കൊലപ്പെടുത്തി. വീട്ടില്‍ നിന്നിറങ്ങിയ ദുര്‍ഗേഷിനെ സഹോദരന്‍ രാജേഷ് ലക്ഷ്മിയാണ് കൊലപ്പെടുത്തിയതെന്നും ഇയാളെ അറസ്റ്റ് ചെയ്തതായും പൊലീസ് വ്യക്തമാക്കി. ബുധനാഴ്ച രാത്രിയാണ് സംഭവം. വീടിന് പുറത്തിറങ്ങിയ ദുര്‍ഗേഷ് തിരിച്ചെത്തിയപ്പോള്‍ പ്രതിയും ഭാര്യയും പുറത്തിറങ്ങിയതിന്റെ പേരില്‍ തര്‍ക്കിക്കുകയായിരുന്നു.

ഇതിനിടെ രാജേഷ് മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാല്‍ ദുര്‍ഗേഷിനെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. പൂനെയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്ന ദുര്‍ഗേഷ് കൊറോണ ഭീതിയെ തുടര്‍ന്നാണ് നാട്ടിലേക്ക് വന്നത്. തുടര്‍ന്ന് പ്രതിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു.

Comments are closed.