കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച പ്രതി അറസ്റ്റിലായി

കണ്ണൂര്‍: കണ്ണൂര്‍ ആറളത്ത് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച പുതിയങ്ങാടി സ്വദേശി പിടിയിലായി. പുതിയങ്ങാടി സ്വദേശി മുഹമ്മദ് ഫൈസി ഇര്‍ഫാനി വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായാണ് പരാതി നല്‍കിയിരിക്കുന്നത്.

ഒരു മാസം മുമ്പ് യൂട്യൂബില്‍ പാട്ട് പാടിക്കാമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികളെ വീട്ടില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.

Comments are closed.