കൊവിഡ്19 പ്രതിരോധം : ഗള്‍ഫ് ഭരണാധികാരികളുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി

അബുദാബി: കൊവിഡ്19 ലോകത്താകമാനം വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധത്തിനുള്ള നടപടികള്‍ ഗള്‍ഫ് ഭരണാധികാരികളുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ന്ന് അബുദാബി കിരീടാവകാശി ഷെയ്ക് മൊഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാനുമായി മോദി സംസാരിച്ചിരുന്നു. അതേസമയം 20 ലക്ഷം ഇന്ത്യക്കാരുടെ ക്ഷേമം ഉറപ്പാക്കുമെന്ന് യുഎഇ ഭരണാധികാരി പറഞ്ഞു.

കൂടാതെ ഖത്തര്‍ അമീര്‍ ഷെയ്ക് തമീം ബിന്‍ ഹമദ് അല്‍താനിയുമായും മോദി സംസാരിച്ചു. ഖത്തറിലെ ഇന്ത്യക്കാരുടെ സ്ഥിതിയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തിരുന്നു. എന്നാല്‍ അടുത്ത ചില ആഴ്ചകള്‍ പ്രതിരോധത്തിന് നിര്‍ണ്ണായകമാണെന്നും പ്രത്യേക സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ഒന്നിച്ചു നിന്ന് മഹാമാരിയെ നേരിടണമെന്നും ഇരുനേതാക്കളും അറിയിച്ചു.

Comments are closed.