Ultimate magazine theme for WordPress.

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു ; മാര്‍ച്ച് 31 ന് മുമ്പ് വിതരണം പൂര്‍ത്തിയാക്കണെമെന്ന് ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തില്‍ സാമ്പത്തിക പ്രതിസന്ധി മുന്‍നിര്‍ത്തി ക്ഷേമ പെന്‍ഷന്‍ വിതരണം ആരംഭിച്ചു. സംസ്ഥാനത്തെ 55 ലക്ഷം ഗുണഭോക്തക്കള്‍ക്കാണ് 2400 രൂപ വീതം പെന്‍ഷന്‍ നല്‍കുന്നത്. അക്കൗണ്ട് ഉള്ളവര്‍ക്ക് അത് വഴിയും ബാക്കിയുള്ളവര്‍ക്ക് വീട്ടിലെത്തിച്ച് നല്‍കാനുമാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലെ പെന്‍ഷന്‍ തുക ലഭ്യമാക്കാനാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്.

ബാക്കി തുക വിഷുവിന് മുമ്പ് നല്‍കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നത്. കൊവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ മുഴുവന്‍ പാലിച്ചാണ് പെന്‍ഷന്‍ വിതരണം നടത്തുക. ഇതിന് വേണ്ടി 1564സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് അത് വഴിയും ഇല്ലാത്തവര്‍ത്ത് പെന്‍ഷന്‍ തുക വീട്ടിലെത്തിക്കാനും ആണ് നടപടി. അതേസമയം കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുണ്ടെങ്കില്‍ അവരുമായി കൂടി ചര്‍ച്ച ചെയ്ത് പരാതികളില്ലാത്ത വിധം വിതരണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Comments are closed.