കൊവിഡ് 19 പ്രതിരോധത്തിന് 50 കോടിയുടെ ധനസഹായവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

മുംബൈ: കൊവിഡ് 19 പ്രതിരോധത്തിന് 50 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. 25 ലക്ഷം രൂപ വീതം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും മഹാരാഷ്ട്ര സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കും നല്‍കാനാണ് സച്ചിന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ബി സി സി ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി 50 ലക്ഷം രൂപയുടെ അരി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.

പശ്ചിമബംഗാളില്‍ കൊറോണയെ തുടര്‍ന്ന് ക്യാമ്പുകളിലായവര്‍ക്കായിരിക്കും അരി വിതരണം ചെയ്യുക. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എ.എസ് ധോണി പൂനെ ആസ്ഥാനമായുള്ള എന്‍ജിഒക്ക് ഒരു ലക്ഷം നല്‍കിയിരുന്നു. എന്നാല്‍ പഠാന്‍ സഹോദരന്മാര്‍ ബറോഡ പൊലീസിനും ആരോഗ്യ വകുപ്പിനുമായി 4000 മാസ്‌കുകളും വിതരണം ചെയ്തിരുന്നു. കൂടാതെ വനിത ബാഡ്മിന്റണ്‍ താരം പി വി ആന്ധ്രാ, തെലങ്കാന സര്‍ക്കാറുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കിയിരുന്നു.

Comments are closed.