ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിക്കുന്നതിനായി നല്‍കുന്നു

ഹൈദരാബാദ്: കൊവിഡ് 19 ലോകത്താകമാനം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിക്കുന്നതിനായി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ തെലങ്കനാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന് കത്തയച്ചു. 40 വലിയ റൂമുകള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റേഡിയം ഐസൊലേഷന്‍ വാര്‍ഡിന് ഉചിതമായ സ്ഥലമാണ്. വിശാലമായ പാര്‍ക്കിങ് സൗകര്യവുമുണ്ട്.

തുടര്‍ന്ന് അസോസിയേഷന്‍ പ്രസിഡന്റ് മുഹമ്മദ് അസ്ഹറുദ്ദീന് വേണ്ടി സെക്രട്ടറി ആര്‍ വിജയാനന്ദാണ് കത്ത് നല്‍കിയത്. അതേസമയം ബംഗാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഈഡന്‍ ഗാര്‍ഡന്‍സ് ക്രിക്കറ്റ് സ്റ്റേഡിയവും താല്‍ക്കാലിക ആശുപത്രിക്കായി തുറന്നുകൊടുക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചിരുന്നു.

Comments are closed.