ആരോഗ്യമുള്ള കരളിനും ഫാറ്റിലിവറിന് പരിഹാരം കാണുന്നതിനും ചില ഭക്ഷണങ്ങള്‍

ആരോഗ്യമുള്ള കരളിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്നുള്ളത് തന്നെയാണ് ശ്രദ്ധിക്കേണ്ടത്. ആരോഗ്യമുള്ള കരളിനും ഫാറ്റിലിവറിന് പരിഹാരം കാണുന്നതിനും വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ചിലപ്രത്യേക ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഫാറ്റിലിവറിനെ ഇല്ലാതാക്കി കരളിന് ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നുണ്ട്.

വെളുത്തുള്ളി

ആരോഗ്യഗുണങ്ങള്‍ നിരവധിയാണ് വെളുത്തുള്ളിയ്ക്ക്. കരള്‍ വൃത്തിയാക്കുന്നതിനും കരളിലടിഞ്ഞു കൂടിയിട്ടുള്ള ടോക്‌സിനെ ഇല്ലാതാക്കുന്നതിനും വളരെയധികം സഹായിക്കുന്നുണ്ട്. വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ സി എന്നിവയാണ് കരളിലെ രക്തകോശങ്ങളെ സംരക്ഷിക്കുന്നത്. ഇത് രണ്ടും വെളുത്തുള്ളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

മധുരനാരങ്ങ

മധുരനാരങ്ങയും നമ്മുടെ നാട്ടില്‍ സ്ഥിരമായി നാട്ടില്‍ തന്ന ലഭിയ്ക്കുന്ന ഒരു പഴമാണ്. വിറ്റാമിന്‍ സിയും ഗ്ലൂട്ടാത്തിയോണും ധാരാളം മധുരനാരങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കരള്‍ രോഗത്തെ ഇല്ലാതാക്കുകയും കരളിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ്.

ആവക്കാഡോ

ഫാറ്റിലിവറിന് പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ആവക്കാഡോ. ഇന്നത്തെ കാലത്ത് മദ്യപിക്കുന്നവരില്‍ മാത്രമല്ല അല്ലാത്തവരിലും കരള്‍ രോഗം പിടിമുറുക്കിയിട്ടുണ്ട്. ജീവിത രീതിയിലുള്ള മാറ്റങ്ങള്‍ തന്നെയാണ് ഇതിന് കാരണം. ഇവയെ മറികടക്കാന്‍ ആവക്കാഡോ കഴിയ്ക്കുന്നത് തുടരുക.

വാള്‍നട്ട്

കരളിലുള്ള അമോണിയയെ വേര്‍തിരിയ്ക്കാന്‍ ഏറ്റവും പറ്റിയ ഒന്നാണ് വാള്‍നട്ട്. ഒമേഗ 3 ഫാറ്റി ആസിഡ്, അമിനോ ആസിഡ് എന്നിവ വാള്‍നട്ടില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് വില്ലനാവുന്ന ഫാറ്റി ലിവര്‍ പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.

നാരങ്ങ

നാരങ്ങ പല രോഗങ്ങള്‍ക്കും ഉള്ള ഒറ്റമൂലിയാണ് നാരങ്ങ. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. ഇതിലെ സിട്രസ് ആണ് നാരങ്ങയുടെ പ്രത്യേകത. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ശരീരത്തെ വിഷരഹിതമാക്കുന്നു.

പച്ചക്കറി

പച്ചക്കറികള്‍ ആരോഗ്യത്തിന് എത്ര മാത്രം ഗുണങ്ങള്‍ ചെയ്യുന്ന ഒന്നാണെന്ന് നമുക്കെല്ലാം അറിയാം. ആയുസ്സു വരെ വര്‍ദ്ധിപ്പിക്കാന്‍ പച്ചക്കറികള്‍ക്ക് കഴിയും. ചീര, മുരിങ്ങ, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ യാതൊരു വിധത്തിലുള്ള രാസവസ്തുക്കളും ഉപയോഗിക്കാതെയുള്ള ഉപയോഗം കരളില്‍ അടിഞ്ഞു കൂടിയിട്ടുള്ള വിഷത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

Comments are closed.