രാജ്യത്ത് കൊവിഡ് മരണം 19 ആയി ; ആകെ രോഗബാധിതരുടെ എണ്ണം 748 ആയി

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് മരണം 19 ആയി. ആകെ രോഗബാധിതരുടെ എണ്ണം 748 ആയി. അതേസമയം 67 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. എന്നാല്‍ സംസ്ഥാനത്ത് ഇന്നലെ 39 പുതിയ കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 164 ആയി. 1,10,299 പേര്‍ നീരീക്ഷണത്തിലാണ്. ഇതില്‍ 616 പേര്‍ ആശുപുത്രികളിലാണ്.

അതേസമയം ഇന്നലത്തെ 39 കേസ്സുകളില്‍ 34 ഉം റിപ്പോര്‍ട്ട് ചെയ്തത് കാസര്‍കോട് ജില്ലയിലാണ്. ഇതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 81 ആയി. എന്നാല്‍ ജില്ലയിലെ സ്ഥിതി രൂക്ഷമായതിനാല്‍ കണ്ണൂര്‍ മെഡിക്കല്‍ കോളെജ് കൊവിഡ് ആശുപുത്രിയാക്കാനും,കൊവിഡിനെ നേരിടാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി മുഖേന പണം സ്വരൂപിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. കൊല്ലം ജില്ലയില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും രോഗം റിപ്പോര്‍ട്ട് ചെയ്തു.

Comments are closed.