കൊവിഡ് : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വളന്റിയര്‍മാരെ സജ്ജമാക്കാനും പ്രതിദിന നീരീക്ഷണം നടത്താനും രാഷ്ട്രപതി നിര്‍ദേശിച്ചു

ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വളന്റിയര്‍മാരെ സജ്ജമാക്കാനും പ്രതിദിന നീരീക്ഷണം നടത്താനും സംസ്ഥാന ഗവര്‍ണര്‍മാര്‍ക്ക് രാഷ്ട്രപതി നിര്‍ദേശിച്ചു. കൂടാതെ ജനുവരി 18 നു ശേഷം വിദേശത്ത് നിന്ന് എത്തിയ 15 ലക്ഷത്തില്‍ അധികം പേരെ നിരീക്ഷണത്തില്‍ വയ്ക്കാന്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളെ അറിയിച്ചു. അതേസമയം ചികിത്സ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

തുടര്‍ന്ന് നാല്പതിനായിരം വെന്റിലേററുകള്‍ രണ്ടു മാസത്തിനകം സജ്ജ്മാക്കാന്‍ പൊതു മേഖല സ്ഥാപനങ്ങളെ ചുമതലപെടുത്തി. ഇതര സംസ്ഥാന തൊഴിലകളുടെയും അസംഘടിത മേഖലയില്‍ ഉള്ളവരുടേയും സംരക്ഷണം ഉറപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയവും നിര്‍ദേശം നല്‍കി. എന്നാല്‍ ഒഡിഷ സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് ആയി 2,200 കോടിയുടെ സാമ്പത്തിക പക്കേജ് പ്രഖ്യാപിച്ചു. നാലു ലക്ഷത്തോളം പാവങ്ങള്‍ക്ക് ദില്ലി സര്‍ക്കാര്‍ ഇന്ന് മുതല്‍ ഭക്ഷണം നല്കുന്നതാണ്.

Comments are closed.