കൊല്ലത്ത് പ്രക്കുളം സ്വദേശിക്ക് കോവിഡ് 19 സ്ഥിതീകരിച്ചു.

കൊല്ലം: കൊല്ലം ജില്ലയിൽ ആദ്യമായി കോവിഡ് 19 സ്ഥിതീകരിച്ചു. പ്രാക്കുളം സ്വാദേശിയായ 47 വയസുകരനാണ് കോവിഡ് സ്ഥിതികരിച്ചത്.
മാർച്ച് 18 ന് ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ പ്രാക്കുളം സ്വദേശി അവിടെ നിന്നും കെ.എസ്.ആർ.ടി.സി ബസിലാണ് കൊല്ലം ബസ്റ്റാൻഡിൽ എത്തിയത്.

അവിടെ നിന്നും ഓട്ടോയിലാണ് പ്രാക്കുളത്തെ വീട്ടിൽ എത്തിയത്. നാട്ടിൽ വന്നതിന് ശേഷം ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ചതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരിന്നു. ഇന്നലെ തൊണ്ട വേദനയും, ശ്വാസ തടസവും നേരിട്ടതുമൂലം ഇന്നലെ രാത്രി 11 മണിക്ക് അഞ്ചാലുംമൂട്ടിലെ പി.എൻ.എൻ ഹോസ്പിറ്റലിൽ വരുകയും; ആശുപത്രി അധികൃതർക്ക് സംശയം ഉണ്ടായത് കൊണ്ട് ആശുപത്രി അധികൃതർ അഞ്ചാലുംമൂട് പോലീസ്സ്റ്റേഷൻ മുഖേനെ കൊല്ലം ജില്ലാ ഹോസ്പിറ്റലിൽ വിവരം അറിയിച്ചു.

അവിടെ നിന്നും വന്ന ആംബുലൻസിലാണ് ഇന്നലെ രാത്രി വ്യക്തിയെ ജില്ലാ ആശുപത്രിയിൽ കൊണ്ട് പോയത്. സ്രവം പരിശോധനക്കെടുത്തതിന് ശേഷം സംശയം തോന്നിയതിനാൽ ആംബുലൻസിൽ തന്നെയാണ് പാരിപ്പളളി മെഡിക്കൽ കോളേജിലേക്ക് വിദഗ്ദ്ധ ചികിത്സക്കായി കൊണ്ട് പോയത്. ഇന്ന് വന്ന പരിശോധന ഫലം പോസിറ്റീവ് ആയതിനാൽ രോഗിയെ ഐസലേഷനിലേക്ക് മാറ്റി.കുടുംബാംഗങ്ങളെ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ ആക്കിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ പ്രദേശവാസികൾ പുറത്തിറങ്ങാതെ ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ പറഞ്ഞു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.