താനുമായി അടുത്ത് ഇടപഴകിയവരെല്ലാം മുന്‍കരുതല്‍ എടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്

തൊടുപുഴ: ഫെബ്രുവരി 29 മുതല്‍ താനുമായി അടുത്ത് ഇടപഴകിയവരെല്ലാം മുന്‍കരുതലെടുക്കണമെന്ന് ആശുപത്രിയിലെ ഐസൊലേഷന്‍ റൂമില്‍ ചികിത്സയില്‍ കഴിയുന്ന ഇടുക്കിയിലെ കൊവിഡ് ബാധിതനായ കോണ്‍ഗ്രസ് നേതാവ് എ.പി.ഉസ്മാന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഉസ്മാന് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. എന്നാല്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും നിരവധി എംഎല്‍മാരും ഉസ്മാനുമായി ഈ കഴിഞ്ഞ ആഴ്ചകളില്‍ അടുത്തിടപഴകിയതായുള്ള വിവരം പുറത്തു വന്നിരുന്നു.

ഇവരെല്ലാം ഇപ്പോള്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്. പൊതുപ്രവര്‍ത്തകനായ ഉസ്മാന് എങ്ങനെയാണ് കൊവിഡ് രോഗബാധയുണ്ടായതെന്ന് കണ്ടെത്താന്‍ ഇതുവരെ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. അതേസമയം ഇയാളുമായി ബന്ധപ്പെട്ടവരേയും പോയ സ്ഥലങ്ങളും കണ്ടെത്തിയും പരിശോധിച്ചും രോഗകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.

ഫെബ്രുവരി 29 മുതല്‍ താനുമായി അടുത്ത് ഇടപഴകിയവരെല്ലാം മുന്‍കരുതല്‍ എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. താനുമായി അടുത്ത് ഇടപഴകിയ പരിചയക്കാരും സുഹൃത്തുക്കളും ആരോഗ്യവകുപ്പിനെ ബന്ധപ്പെടണം. പൊതുപ്രവര്‍ത്തകനായതിനാല്‍ ഈ മൂന്നാഴ്ചയില്‍ ബന്ധപ്പെട്ട എല്ലാവരെയും എനിക്ക് ഓര്‍ത്തെടുക്കാനാകുന്നില്ല. ചില ദിവസങ്ങളില്‍ 150 മുതല്‍ 200 കിലോമീറ്റര്‍ വരെ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ട്. ആരോഗ്യവകുപ്പ് പറഞ്ഞപ്പോള്‍ മാത്രമാണ് തനിക്ക് രോഗമുണ്ടെന്ന വിവരം അറിഞ്ഞത് – ഉസ്മാന്‍ പറയുന്നു.

Comments are closed.