കുവൈത്തില്‍ പതിനേഴ് പേര്‍ക്ക് കൂടി കൊവിഡ് ; ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 225 ആയി
കുവൈത്ത് സിറ്റി: കുവൈത്തില്‍ പതിനേഴ് പേര്‍ക്ക് കൂടി കൊവിഡ്. ഇതില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്നു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 225 ആയി. നിലവില്‍ 57 പേരാണ് കുവൈത്തില്‍ രോഗമുക്തി നേടിയത്. ബാക്കി 168 പേര് ചികിത്സയിലാണ്. എന്നാല്‍ കുവൈത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം ഏഴായി.
അതേസമയം വെള്ളിയാഴ്ച വൈറസ് സ്ഥിരീകരിച്ചവരില്‍ ഇന്ത്യക്കാരെ കൂടാതെ 11 പേര് കുവൈത്ത് പൗരന്മാരും ഒരു സോമാലിയന്‍ പൗരന്, ഒരു ഇറാഖ് പൗരന്, ഒരു ബംഗ്ലാദേശി എന്നിവരാണുള്ളത്. ഇന്ത്യക്കാര്‍, ബംഗ്ലാദേശി എന്നിവര്‍ക്ക് എങ്ങനെയാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഏപ്രില്‍ 1 മുതല്‍ 30 വരെ പൊതുമാപ്പ് പ്രഖ്യാപിച്ച് പരമാവധി വിദേശികളെ നാട്ടിലയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
ഇത് പ്രകാരം കുവൈത്തില്‍ താമസ നിയമ ലംഘകരായ മുഴുവന്‍ പേര്‍ക്കും പിഴയോ ശിക്ഷയോ കൂടാതെ രാജ്യത്ത് നിന്നും തിരിച്ചു പോകുകയും ഇവര്‍ക്ക് പിന്നീട് പുതിയ വിസയില്‍ തിരിച്ചു വരാനും അനുമതി നല്കി. അതേസമയം അനുവദിച്ച സമയപരിധിക്കുള്ളില്‍ രാജ്യം വിടാത്തവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്നതാണ്.
Comments are closed.