സംസ്ഥാനത്ത് ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു ; മരിച്ചത് മട്ടാഞ്ചേരി സ്വദേശി
കൊച്ചി: സംസ്ഥാനത്ത് ആദ്യ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചകിത്സയില്‍ കഴിഞ്ഞ മട്ടാഞ്ചേരി സ്വദേശിയാണ് മരിച്ചത്. തുടര്‍ന്ന് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ഉച്ചയോടെ തന്നെ സംസ്ക്കരിച്ചേക്കുമെന്നാണ് വിവരം. ദുബായില്‍ നിന്നും എത്തിയ 69 കാരനാണ് മരണപ്പെട്ടത്. തുടര്‍ന്ന് ശരീരം വീട്ടുകാര്‍ക്ക് വിട്ടു കൊടുത്തു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഹൃദ്രോഗവും ഉണ്ടായിരുന്ന ഹൈറിസ്ക്ക് വിഭാഗത്തില്‍ പെടുന്ന ഇദ്ദേഹത്തെ രോഗം മൂര്‍ച്ഛിച്ചതിനാല്‍ ഇന്ന് രാവിലെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. അതേസമയം എറണാകുളം ചുള്ളിക്കല്‍ സ്വദേശിയായ രോഗി ദുബായില്‍ നിന്നും ഈ മാസം 16 ന് നാട്ടിലെത്തിയയാളാണ്. മാര്‍ച്ച് 22 നായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ ഹൃദ്രോഗം കടുത്ത നിലയിലായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിനൊപ്പം വന്ന ഭാര്യയും ഇദ്ദേഹത്തെ വിമാനത്താവളത്തില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുപോയ ടാക്സി ഡ്രൈവര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹം താമസിച്ച ഫ്ളാറ്റില്‍ ഉള്ളവരും വിമാനത്തില്‍ കൂടെ സഞ്ചരിച്ചവരും വിമാനത്താളവത്തില്‍ നിന്നും വീട്ടിലേക്ക് എത്തിച്ച ഡ്രൈവറുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്ളവരുമെല്ലാം നിരീക്ഷണത്തിലാണ്. കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ 15 പേരാണ് ചികിത്സയില്‍ കഴിയുന്നത്. വിദേശ പൗരന് ഉള്‍പ്പെടെയുള്ള ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്.
Comments are closed.