മദ്യപിച്ചിരിക്കെ വാക്കുതര്‍ക്കത്തിനിടെ കത്തിക്കുത്തേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു

വൈത്തിരി : വൈത്തിരിയില്‍ മദ്യപിച്ചിരിക്കെ വാക്കുതര്‍ക്കത്തിനിടെ കത്തിക്കുത്തേറ്റ് ചികിത്സയിലിരുന്നയാള്‍ മരിച്ചു. പൊഴുതന കറുവന്തോട് പട്ടാട്ടല്‍ വീട്ടില്‍ വേണുവിന്റെ മകന്‍ രതീഷ് (35) ആണ് മരിച്ചത്. വീടിന് സമീപമുള്ള പുഴക്കരയില്‍ വെച്ച് 22ന് രാത്രി പത്തുമണിയോടെ സുഹൃത്തും അയല്‍വാസിയുമായ ഇടുപടിക്കല്‍ ബൈജു (32) വുമായി പണയം വെക്കാനായി കൈമാറിയ സ്വര്‍ണത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിലെത്തിയത്.

പുഴക്കരയിലിരുന്ന് രണ്ടാളും ചേര്‍ന്ന് ഭക്ഷണം ഉണ്ടാക്കുകയും മദ്യപിക്കുകയും ചെയ്തു. തുടര്‍ന്ന് പാത്രങ്ങള്‍ തിരികെവെക്കാനായി വീടുകളിലേക്ക് മടങ്ങുമ്പോഴാണ് സ്വര്‍ണത്തിന്റെ പേരില്‍ വാക്കേറ്റമുണ്ടായത്. ആദ്യം രതീഷാണ് കത്തിയെടുത്ത് വീശിയതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇത് തടഞ്ഞ ബൈജു രതീഷിനെ കുത്തുകയായിരുന്നു. കുത്തേറ്റ രതിഷിനെ വൈകാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Comments are closed.