Ultimate magazine theme for WordPress.

കൊറോണ വൈറസിന്റെ മൈക്രോസ്‌കോപിക് ചിത്രം കണ്ടെത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍

ന്യൂഡല്‍ഹി: ജനുവരി 30 ന് ഇന്ത്യയില്‍ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച കേരളത്തിലെ രോഗിയുടെ വായയില്‍ നിന്നും എടുത്ത സാമ്പിളിലൂടെ കൊറോണ വൈറസിന്റെ മൈക്രോസ്‌കോപിക് ചിത്രം കണ്ടെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. കൊറോണ വൈറസ് ശാഖയിലെ സാര്‍സ്വിന്റെ രൂപരേഖ ഇതുവരെ ലോകത്തിലെ ഒരു മെഡിക്കല്‍ സംഘത്തിനും കണ്ടെത്തിയിട്ടില്ലായിരുന്നു.

എന്നാല്‍ നേരത്തെ പടര്‍ന്നു പിടിച്ച വൈറസ് ബാധയായ മെര്‍സിന്റെയും സാര്‍സിന്റെയും കൊറോണ വൈറസുംകൊവിഡ്19 ന് കാരണമായ കൊറോണ വൈറസും തമ്മില്‍ സാമ്യമുണ്ടെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) പബ്ലിക്കേഷനായ ഐ.ജി.എം.ആറില്‍ ഇതിന്റെ ചിത്രം നല്‍കിയിട്ടുണ്ടെന്നും ശാസ്ത്ര സംഘം അറിയിച്ചു.

Comments are closed.