ഭാര്യയെ ഉപദ്രവിച്ച സി.പി.എം. പ്രാദേശിക നേതാവ് അറസ്റ്റില്‍

കാസര്‍ഗോഡ്: ഭാര്യയെ ഉപദ്രവിച്ച സി.പി.എം. നെല്ലിത്താവ് ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് അടിക്കുകയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തുവെന്നു ചൂണ്ടിക്കാട്ടി ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു ബേഡകം പോലീസ് കുറ്റിക്കോല്‍ നെല്ലിത്താവ് ഏലംകുളം വീട്ടില്‍ വേണുഗോപാല(45) നെ അറസ്റ്റു ചെയ്തത്.

അതേസമയം കൊവിഡ് വ്യാപനം തടയാന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലംഘിച്ചു കഴിഞ്ഞ ദിവസം ബന്തടുക്ക പോസ്റ്റോഫീസിനു സമീപം സഞ്ചരിച്ചതിനും ഇയാള്‍ക്കെതിരേ കേസെടുത്തതായി പോലീസ് വ്യക്തമാക്കി.

Comments are closed.