തമിഴ്നാട്ടില്‍ റെയില്‍വേ ആശുപത്രിയിലെ ഡോക്ടറിനും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ റെയില്‍വേ ആശുപത്രിയിലെ ഡോക്ടറിനും മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. റെയില്‍വേ ആശുപത്രിയിലെ ഡോക്ടറായ ഇദ്ദേഹം കോട്ടയം സ്വദേശിയാണ്. തുടര്‍ന്ന് ഈ മാസം 23 മുതല്‍ 26 വരെ റെയില്‍വേ ആശുപത്രി സന്ദര്‍ശിച്ചവരെയും മറ്റ് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയതായി തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. തുടര്‍ന്ന് ഈറോഡ്, പോടനൂര്‍ റെയില്‍വേ ആശുപത്രികളും അടച്ചിരിക്കുകയാണ്.

എന്നാല്‍ കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ സേലം, ഈറോഡ് ജില്ലകളില്‍ ഇന്നലെ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയും പലചരക്ക് കടകള്‍ ഉള്‍പ്പടെ അടച്ചിടാനാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം പച്ചക്കറിയും അവശ്യവസ്തുക്കളും ജില്ലാ ഭരണകൂടം വീട്ടില്‍ എത്തിച്ചുനല്‍കുമെന്നും അതിനാല്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ അവശ്യ സാധനങ്ങള്‍ക്ക് പോലും പുറത്തിറങ്ങരുതെന്നാണ് ജനങ്ങളോട് നിര്‍ദ്ദേശിച്ചത്.

അതേസമയം തായ്ലന്‍ഡ്, ഇന്തൊനേഷ്യന്‍ സ്വദേശികള്‍ ഈ പ്രദേശത്ത് ഒരാഴ്ചയോളം താമസിച്ചിരുന്നു. ഇവര്‍ 300ലധികം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നാണ് തമിഴ്നാട് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

Comments are closed.