പ്രായമായവര്‍, മാറാരോഗികള്‍ എന്നിവര്‍ക്കുള്ള മരുന്നുകള്‍ ഒരുമിച്ച് വാങ്ങാനുള്ള വ്യവസ്ഥകളില്‍ ഇളവ്

ദില്ലി: ലോക്ക് ഡൗണ്‍ മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ പ്രായമായവര്‍, മാറാരോഗികള്‍ എന്നിവര്‍ക്കുള്ള മരുന്ന് ഒരുമിച്ച് വാങ്ങുന്നതിന് കേന്ദ്ര ആരോഗ്യമന്ത്രാലയം ഇളവ് അനുവദിച്ചു. തുടര്‍ന്ന് ഇവര്‍ക്ക് ഇനി മുതല്‍ മൂന്ന് മാസം വരെയുള്ള മരുന്നുകള്‍ ഒറ്റതവണയായി വാങ്ങാം.

മരുന്ന് വാങ്ങാന്‍ രോഗി നേരിട്ടെത്തണമെന്നും നിര്‍ബന്ധമില്ല. രോഗി ചുമതലപ്പെടുത്തുന്നയാളോ ആശ്രിതനോ മരുന്ന് കുറിപ്പുമായി വന്നാലും മരുന്ന് നല്‍കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിട്ടു. അതേസമയം രോഗികള്‍ക്ക് ബുദ്ധിമുട്ട് ഒഴിവാക്കാനും ആളുകള്‍ മരുന്നുകള്‍ വാങ്ങുന്നതിനായി തുടര്‍ച്ചയായി പുറത്തിറങ്ങാതെയിരിക്കാനുമാണ് സര്‍ക്കാര്‍ ഈ ഇളവ് നല്‍കിയിരിക്കുന്നത്.

Comments are closed.