സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ- നിക്ഷേപ നിരക്കുകള്‍ കുറച്ചു

മുംബൈ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് (ആര്‍ബിഐ) റിപ്പോ നിരക്ക് വെട്ടിക്കുറച്ചതിന് പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ- നിക്ഷേപ നിരക്കുകള്‍ കുറച്ചു. തുടര്‍ന്ന് എസ്ബിഐ വായ്പാ നിരക്ക് 75 ബേസിസ് പോയിന്റ് കുറച്ചു. ഏപ്രില്‍ 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ 20 മുതല്‍ 100 വരെ ബേസിസ് പോയിന്റുകള്‍ കുറവ് വരുത്തിയിട്ടുണ്ട്. ഈ നിരക്കുകള്‍ മാര്‍ച്ച് 28 മുതല്‍ പ്രാബല്യത്തില്‍ വരുന്നതാണ്.

അതേസമയം ‘ബാങ്കിന്റെ ലാഭത്തിന്റെ പ്രധാന സൂചകമായ ആകെ പലിശ മാര്‍ജിനില്‍ റിസര്‍വ് ബാങ്ക് തീരുമാനം പ്രതിഫലിക്കും. നിലവിലെ സാമ്പത്തിക സാഹചര്യങ്ങളില്‍ അത് കൈമാറുകയല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗമില്ല,” ആഷിക സ്റ്റോക്ക് ബ്രോക്കിംഗിലെ അനലിസ്റ്റ് അസുതോഷ് മിശ്ര വ്യക്തമാക്കി. കൂടാതെ സാധാരണഗതിയില്‍, മറ്റ് ഇന്ത്യന്‍ വായ്പ ദാതാക്കള്‍ എസ്ബിഐയെ പിന്തുടരുന്നു. അതിനാല്‍ ബാങ്കിംഗ് വ്യവസായത്തില്‍ സമാനമായ കൂടുതല്‍ നിരക്ക് കുറയ്ക്കല്‍ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Comments are closed.