കൊറോണ വൈറസ് : ബ്രെന്റ് നോര്‍ത്ത് സീ ക്രൂഡ് ഉല്‍പാദനം 17 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

വിയന്ന: കൊറോണ വൈറസ് വ്യാപനം ആഗോള ഡിമാന്‍ഡിനെ ബാധിക്കുന്നതിനാല്‍ ബ്രെന്റ് നോര്‍ത്ത് സീ ക്രൂഡ് ഉല്‍പാദനം 17 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. തുടര്‍ന്ന് എണ്ണ വില വ്യാഴാഴ്ചയില്‍ നിന്ന് 7.33 ശതമാനം ഇടിഞ്ഞ് 24.41 യുഎസ് ഡോളറിലെത്തി.

വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് 5.97 ശതമാനം ഇടിഞ്ഞ് 21.25 ഡോളറിലെത്തി. അതേസമയം കൊവിഡ്-19 സാമ്പത്തിക പ്രവര്‍ത്തനത്തെയും ലോകത്തെ ഊര്‍ജ ആവശ്യകതയെയും കുറയ്ക്കുന്നതിനാല്‍, ഡിമാന്‍ഡ് കുറയുന്നതിന്റെ പശ്ചാത്തലത്തില്‍ എണ്ണ വില കുറയുകയായിരുന്നു. ‘കൊറോണ വൈറസ് മഹാമാരി എണ്ണയുടെ ആവശ്യം കുറയ്ക്കുകയാണ്,” വുഡ് മക്കെന്‍സി റിസര്‍ച്ച് കണ്‍സള്‍ട്ടന്‍സിയിലെ അനലിസ്റ്റുകള്‍ ക്ലയന്റുകള്‍ക്ക് നല്‍കിയ കുറിപ്പില്‍ പറയുന്നു.

Comments are closed.