കൊവിഡ് 19 : കമല്‍ഹാസന്റെ വസതിയുടെ മുന്നിലെ നോട്ടീസ് പിന്‍വലിച്ചു

കൊവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടരുമ്പോള്‍ കര്‍ക്കശമായ കാര്യങ്ങള്‍ അധികൃതര്‍ ചെയ്യവേ കമല്‍ഹാസന്‍ നിരീക്ഷണത്തിലാണ് എന്ന് തെറ്റായി നോട്ടീസ് പതിക്കുകയുണ്ടായി. തുടര്‍ന്ന് തെറ്റ് മനസ്സിലായപ്പോള്‍ നോട്ടീസ് പിന്‍വലിക്കുകയായിരുന്നു. അതേസമയം കമല്‍ഹാസന്റെ മകള്‍ നടി ശ്രുതി ഹാസന്‍ മുംബൈയില്‍ ഹോം ക്വാറന്റൈനിലാണ്. ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ ശ്രുതി ഹാസനോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

തുടര്‍ന്ന് ചെന്നൈയിലെ കമല്‍ഹാസന്റെ വസതിയിലും മക്കള്‍ നീതി മയ്യം ഓഫീസിലും ക്വാറന്റൈന്‍ നോട്ടീസ് പതിച്ചിരുന്നു. എന്നാല്‍ ശ്രുതി ഹാസന്റെ പാസ്‌പോര്‍ട്ട് വിലാസം ചെന്നൈയാണ്. അതുകൊണ്ടാണ് വീഴ്ച സംഭവിച്ചത് എന്ന് ചെന്നൈ കോര്‍പറേഷന്‍ വ്യക്തമാക്കുകയും തുടര്‍ന്ന് കമല്‍ഹാസന്റെ വസതിയുടെ മുന്നിലെ നോട്ടീസ് പിന്‍വലിക്കുകയുമായിരുന്നു.

Comments are closed.