കൊവിഡ് രോഗബാധ അതിജീവിച്ചതിനെക്കുറിച്ച് അര്‍ജന്റീനിയന്‍ താരം പൌളോ ഡിബാല

മിലാന്‍: തനിക്ക് ശക്തമായ കൊവിഡ് രോഗലക്ഷണങ്ങളുണ്ടായിരുന്നുവെന്നും ശ്വാസമെടുക്കാന്‍പോലും ശരിക്കും ബുദ്ധിമുട്ടിയെന്നും കൊവിഡ് രോഗബാധ അതിജീവിച്ചതിനെക്കുറിച്ച് പറയുകയാണ് അര്‍ജന്റീനിയന്‍ താരം പൌളോ ഡിബാല.

ഇപ്പോള്‍ എനിക്ക് നടക്കാം, ചെറിയ രീതിയില്‍ വ്യായാമം ചെയ്യാം, എന്നാല്‍ ഏതാനും ദിവസം മുമ്പ് ഇതായിരുന്നില്ല എന്റെ അവസ്ഥ. ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു. എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. കടുത്ത പേശിവേദനമൂലം അഞ്ച് മിനിറ്റ് പോലും നടക്കാനാവുമായിരുന്നില്ല. ഭാഗ്യത്തിന് ഇപ്പോള്‍ എല്ലാം ശരിയായി വരുന്നു-ഡിബാല പറയുന്നു.

അതേസമയം കൊവിഡ് രോഗബാധ സ്ഥിരീകരിക്കുന്ന മൂന്നാമത്തെ യുവന്റസ് താരമാണ് ഡിബാല. പ്രതിരോധനിരയിലെ ഡാനിയേല റുഗാനി, മിഡ്ഫീല്‍ഡര്‍ ബ്ലേസി മറ്റിയൂഡി എന്നിവര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

Comments are closed.