കരുത്തനായ വാര്‍ണര്‍ക്ക് വിക്കറ്റിനിടയിലെ ഓട്ടത്തിലും മുന്‍തൂക്കമുണ്ടെന്ന് ഹോഗ്

സിഡ്‌നി: ടി20 ക്രിക്കറ്റിലെ ഏറ്റവും മുന്‍തൂക്കമുള്ള താരമാണ് ക്രിസ് ഗെയ്ല്‍. എന്നാല്‍ മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ് തെരഞ്ഞെടുത്ത ഐപിഎല്ലിലെ ഏറ്റവും മികച്ച പവര്‍ പ്ലേ ഹിറ്റര്‍മാരില്‍ ക്രിസ് ഗെയ്‌ലിന്റെ പേരില്ല. കൂടാതെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഓപ്പണ്‍ ചെയ്യുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പേരും ഹോഗിന്റെ ലിസ്റ്റിലില്ല.

എന്നാല്‍ ഹോഗ് തെരഞ്ഞടുത്ത മൂന്ന് പേര്‍ ഇവരാണ്, സണ്‍റൈസേഴ്‌സ് നായകന്‍ ഡേവിഡ് വാര്‍ണര്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സുരേഷ് റെയ്‌ന, രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്‌ലര്‍. അതേസമയം വമ്പനടികളില്ലാതെ തന്നെ നൂതനമായ ഷോട്ടുകള്‍ കളിച്ച് രണ്‍സ് കണ്ടെത്താനുള്ള കഴിവാണ് ബട്‌ലറെ വ്യത്യസ്തനാക്കുന്നതെന്ന് ഹോഗ് പറഞ്ഞു. എന്നാല്‍ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 15 വരെ ഐപിഎല്‍ നീട്ടിവെച്ചിരിക്കുകയാണ്.

Comments are closed.