മുടി കൊഴിച്ചിലിന് ഇനി വീട്ടില്‍ തന്നെ പരിഹാരം

മുടികൊഴിച്ചിലിന് പരിഹാരം കാണുന്നതിന് വേണ്ടി പലരും ചെന്നെത്തുന്നത് ചെന്നെത്തുന്നത് വിപണികളില്‍ ലഭ്യമായ പലതരം മരുന്നുകളുടെയും ഹെയര്‍ ഓയിലുകളുടെയും മധ്യത്തിലാണ്. എന്നാല്‍ വീട്ടിലിരുന്ന് തന്നെ നമുക്ക് മുടി കൊഴിച്ചിലിന് പരിഹാരം കാണാവുന്നതാണ്.

ആര്യവേപ്പില

താരന് പരിഹാരം കാണുന്നതിന് തക്കതായ ആന്റിബാക്ടീരിയല്‍ ഘടകങ്ങള്‍ ആര്യവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്. ഇവയുടെ തുടര്‍ച്ചയായ ഉപയോഗം വഴി നിങ്ങള്‍ക്ക് തലയോട്ടിയുടെ ആരോഗ്യം ഉറപ്പുവരുത്താനാകും. അതുപോലെതന്നെ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് വളരെ സഹായകരം കൂടിയാണ് ആര്യവേപ്പില. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ശിരോചര്‍മ്മങ്ങളിലേക്കുള്ള രക്ത പ്രവാഹത്തെ വര്‍ധിപ്പിക്കാനുള്ള പ്രത്യേക ശേഷിയുണ്ട് ആര്യവപ്പിലക്ക്.

തൈര്

തൈര് മുടിയുടെ ആരോഗ്യത്തിന് വളരെയധികം ഗുണം നല്‍കുന്നതാണ്. രണ്ട് സ്പൂണ്‍ തൈരിനോടൊപ്പം തേനും നാരങ്ങാനീരും ചേര്‍ത്ത് മിക്‌സ് ചെയ്‌തെടുത്ത ശേഷം ഇത് മുടിയിലും തലയോട്ടിയിലും നല്ലതു പോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. പ്രകൃതിദത്തമായ ഒരു ഒരു ഹെയര്‍ കണ്ടീഷണര്‍ ആണ് തൈര് നാരങ്ങ നീര് മിക്‌സ്.

ഉലുവ

എത്ര വലിയ മുടി കൊഴിച്ചിലിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഉലുവ എന്ന കാര്യത്തില്‍ സംശയം വേണ്ട. മുടിയില്‍ ഉണ്ടാവുന്ന പല പ്രശ്‌നങ്ങള്‍ കൊണ്ടും ഇത് സംഭവിക്കാവുന്നതാണ്. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടിയെല്ലാം നമുക്ക് ഉലുവ ഉപയോഗിക്കാവുന്നതാണ്. ഇത് താരന്‍, പേന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്നുണ്ട്. അതോടൊപ്പം തന്നെ മുടി കൊഴിച്ചിലും നിര്‍ത്തുന്നതിന് സഹായിക്കുന്നുണ്ട്.

നെല്ലിക്ക

ഓയില്‍ മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് നെല്ലിക്ക ഓയില്‍.

കറ്റാര്‍വാഴ

നിങ്ങളുടെ തലമുടിയിലേയും തലയോട്ടിയിലൂടേയും പി.എച്ച് ബാലന്‍സിനെ സന്തുലിതമാക്കുവാന്‍ സഹായിക്കുന്ന വിശേഷപ്പെട്ട ഔഷധങ്ങളില്‍ ഒന്നാണ് കറ്റാര്‍വാഴ. ഇത് ശിരോചര്‍മത്തിലേക്കും മുടി വേരുകളിലേക്കും ആഴ്ന്നിറങ്ങി തലമുടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിന് സഹായിക്കുന്നുണ്ട്. ഇത് എടുത്ത് മുടിയില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇതിലൂടെ മുടിയുടെ ആരോഗ്യവും കരുത്തും വര്‍ദ്ധിക്കുന്നുണ്ട്.

Comments are closed.