ബിഎസ്എന്‍എല്‍ 1,699 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി വെട്ടികുറച്ചു

ബിഎസ്എൻഎൽ ഇപ്പോൾ അതിന്റെ പ്ലാനുകളിൽ മാറ്റങ്ങൾ വരുത്തുകയാണ്. കമ്പനി 1,699 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി വെട്ടികുറച്ചു. 365 ദിവസം വാലിഡിറ്റി നൽകിയിരുന്ന ഈ പ്ലാനിന്റെ വാലിഡിറ്റി 300 ദിവസമായാണ് കുറച്ചത്.

1,699 രൂപ പ്രീപെയ്ഡ് പ്ലാനിനു പുറമേ, പിവി 186, എസ്ടിവി 187, എസ്ടിവി 98, എസ്ടിവി 99, എസ്ടിവി 319 എന്നീ അഞ്ച് പ്ലാനുകളും ബിഎസ്എൻഎൽ പരിഷ്കരിച്ചു. പിവി 186, എസ്ടിവി 187 എന്നിവ ഇപ്പോൾ കുറഞ്ഞ ഡാറ്റാ ആനുകൂല്യങ്ങൾ മാത്രമേ നൽകുന്നുള്ളു.

എസ്ടിവി 98, എസ്ടിവി 99, എസ്ടിവി 319 എന്നിവയുടെ വാലിഡിറ്റിയാണ് ബിഎസ്എൻഎൽ കുറച്ചത്. പുതുക്കിയ പ്രീപെയ്ഡ് പ്ലാനുകൾ ഏപ്രിൽ 1 മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വരും.

ബി‌എസ്‌എൻ‌എല്ലിൽ നിന്നുള്ള 1,699 രൂപ വാർഷിക പ്ലാൻ കുറഞ്ഞ വാലിഡിറ്റി മാത്രമേ ഇനി നൽകുകയുളളു. പ്ലാനിന്റെ ആനുകൂല്യങ്ങളിൽ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. പ്രതിദിനം 250 മിനിറ്റ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസുകൾ, 300 ദിവസത്തേക്ക് പ്രതിദിനം 2 ജിബി ഡാറ്റ എന്നിവയാണ് ഈ പ്ലാൻ നൽകുന്ന ആനുകൂല്യങ്ങൾ. 250 മിനിറ്റ് കോൾ പൂർത്തിയാക്കിയ ശേഷം, അടിസ്ഥാന പ്ലാൻ അനുസരിച്ച് ഉപയോക്താക്കളിൽ നിന്ന് നിരക്ക് ഈടാക്കും.

അനുവദിച്ച പ്രതിദിന ഡാറ്റ പരിധിക്ക് ശേഷം ഡാറ്റ വേഗത 80 കെബിപിഎസായി കുറയ്ക്കുകയും ചെയ്യും. 1,699 രൂപ വാർഷിക പ്ലാൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് 60 ദിവസത്തേക്ക് ലോക്ദുൻ കണ്ടന്റ് ആനുകൂല്യങ്ങളും 300 ദിവസത്തേക്ക് അൺലിമിറ്റഡ് സോൺ ചേഞ്ച് ഓപ്ഷനുകളുള്ള ബിഎസ്എൻഎൽ ട്യൂൺസ് സബ്സ്ക്രിപ്ഷനും അധിക ആനുകൂല്യങ്ങളായി ലഭിക്കും.

1,699 രൂപ വാർഷിക പദ്ധതിക്കൊപ്പം പിവി 186, എസ്ടിവി 187 എന്നീ ബജറ്റ് കോംബോ പ്ലാനുകളിലും ബിഎസ്എൻഎൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. രണ്ട് പ്രീപെയ്ഡ് പാക്കുകളും ഇപ്പോൾ പ്രതിദിനം 250 മിനിറ്റ് വോയ്‌സ് കോളുകൾ വാഗ്ദാനം ചെയ്യുന്നു, 2 ജിബി പ്രതിദിന ഡാറ്റയ്ക്ക് ശേഷം 80 കെബിപിഎസിലേക്ക് വേഗത കുറയ്ക്കുന്നതിലൂടെ പരിധിയില്ലാത്ത ഡാറ്റ ആനുകൂല്യവും പ്രതിദിനം 100 എസ്എംഎസും പ്ലാൻ നൽകുന്നു. 28 ദിവസത്തേക്കാണ് പ്ലാനിന്റെ വാലിഡിറ്റി.

ബി‌എസ്‌എൻ‌എൽ മൂന്ന് പ്രീപെയ്ഡ് പ്ലാനുകളിൽ കൂടി മാറ്റം വരുത്തിയിട്ടുണ്ട്.‌ എസ്ടിവി 98, എസ്ടിവി 99, എസ്ടിവി 319 എന്നി പ്ലാനുകളിലാണ് ബി‌എസ്‌എൻ‌എൽ മാറ്റം വരുത്തിയിരിക്കുന്നത്. ഇവയുടെ വാലിഡിറ്റി കമ്പനി കുറച്ചു.

ഏറ്റവും മികച്ച ഡാറ്റ-ഓൺലി പ്ലാനുകളിലൊന്നായ എസ്ടിവി 98 ഇപ്പോൾ പ്രതിദിനം 2 ജിബി ഡാറ്റയും 22 ദിവസത്തേക്ക് ഇറോസ് നൗ സബ്സ്ക്രിപ്ഷന്റെയും ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. പ്രതിദിനം 250 മിനിറ്റ് വോയ്‌സ് കോളിംഗ് ഉപയോഗിക്കാൻ ഉപയോക്താവിനെ അനുവദിക്കുന്ന എസ്ടിവി 99 ന്റെ വാലിഡിറ്റി 24 ദിവസത്തിൽ നിന്ന് 22 ദിവസമായി കുറച്ചു.

Comments are closed.