പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: കൊവിഡ് വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തെ മുഴുവന്‍ ജനങ്ങളോടും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. തുടര്‍ന്ന് ദുരിതാശ്വസ നിധിയിലേക്ക് പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ നല്‍കാന്‍ മുഴുവന്‍ ബിജെപി എംപിമാരോടും ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നിര്‍ദേശിച്ചു.

കൂടാതെ ബിജെപി എംപിമാരും എംഎല്‍എമാരും ഒരു മാസത്തെ വേതനം ദേശിയ ദുരിതാശ്വസ നിധിയിലേക്ക് നല്കണമെന്നും അറിയിച്ചട്ടുണ്ട്. എന്നാല്‍ രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ടാറ്റാ ട്രസ്‌റ് 500 കോടി നല്കുമെന്ന് ചെയര്‍മാന്‍ രത്തന്‍ ടാറ്റാ അറിയിച്ചിരുന്നു.

Comments are closed.