സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1220 കേസുകള്‍;1258 അറസ്റ്റ് ; പിടിച്ചെടുത്തത് 792 വാഹനങ്ങള്‍

കൊല്ലം : നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1220 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 8311 ആയി. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1258 പേരാണ്. 792 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി – 40, 37, 28
തിരുവനന്തപുരം റൂറല്‍ – 119, 143, 68
കൊല്ലം സിറ്റി – 72, 69, 52
കൊല്ലം റൂറല്‍ – 138, 138, 125
പത്തനംതിട്ട – 263, 264, 226
കോട്ടയം – 94, 95, 25
ആലപ്പുഴ – 59, 64, 24
ഇടുക്കി – 82, 56, 18
എറണാകുളം സിറ്റി – 46, 48, 32
എറണാകുളം റൂറല്‍ – 81, 90, 43
തൃശൂര്‍ സിറ്റി – 65, 75, 48
തൃശൂര്‍ റൂറല്‍ – 59, 63, 30
പാലക്കാട് – 23, 28, 21
മലപ്പുറം – 14, 15, 1
കോഴിക്കോട് സിറ്റി – 19, 19, 19
കോഴിക്കോട് റൂറല്‍ – 8, 10, 4
വയനാട് – 14, 11, 9
കണ്ണൂര്‍ – 18, 19, 15
കാസര്‍ഗോഡ് – 6, 14, 4
കോവിഡ് 19നിൽ നിന്നും മുക്തി കൈവരിക്കുന്നതിന് വരും ദിവസങ്ങളിൽ പൊതുജനങ്ങൾ പോലീസിനോട് സഹകരിക്കണമെന്ന് ഡിജിപി അഭ്യർത്ഥിച്ചു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.