തപാല്‍ വകുപ്പിന്റെ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് ജനങ്ങളിലേക്ക് എത്തുന്നു

കൊല്ലം: തപാല്‍ വകുപ്പിന്റെ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് സംവിധാനമായ പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സ് 30.03.2020 മുതല്‍ കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേരും. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, തപാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം പേയ്മെന്റ്, ഇലക്ട്രോണിക് മണി ഓര്‍ഡര്‍ എന്നീ സേവനങ്ങള്‍ പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സ് വഴി ലഭ്യമാണ്.

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസുകളും മുഖ്യ തപാല്‍ ഓഫീസുകളും ഒഴികെയുള്ള പോസ്റ്റ് ഓഫീസുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ ഉപയോക്താക്കളുടെ ബുദ്ദിമുട്ട് മനസിലാക്കിയാണ് സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.