കൊല്ലത്ത് കോവിഡ്19 സ്ഥിതീകരിച്ച സ്ഥലത്ത് ഉത്സവം; ഭാരവാഹികൾക്കെതിരെ കേസ്

അഞ്ചാലുംമൂട്: സംസ്ഥാനത്തെ ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ച് പനയം ദേവി ക്ഷേത്രത്തിൽ ആറാട്ടുത്സവം നടത്തിയതിന് ക്ഷേത്ര ഭാരവാഹികൾക്കെതിരെ അഞ്ചാലുംമൂട് പോലീസ് കേസെടുത്തു. ആളുകൾ ഒത്തുകൂടരുതെന്ന നിർദേശം അവഗണിച്ചാണ് 200 ലധികം പേർ പങ്കെടുത്തത്. ഇന്നലെ ഉത്സവം നടന്ന ക്ഷേത്രത്തിന് അടുത്തുള്ള സ്ഥലമായ പ്രാക്കുളത്ത് കോറോണ സ്ഥിരികരിച്ചിരുന്നു.

ഇതിനെ തുടർന്ന് സ്ഥലത്ത് കർശന പരിശോധന ആരോഗ്യവകുപ്പും പോലീസും നടത്തുന്നതിനിടയിലാണ് പനയം ക്ഷേത്രത്തിൽ ആറാട്ടുത്സവം നടത്തിയത്. ക്ഷേത്രത്തിലെ പൊങ്കാലയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നിലനിന്നിരുന്നു. കളക്ടർ ഇടപെട്ട് പൊങ്കാല സമയത്ത് പനയത്ത് നിരോധനാഞ്ജ പ്രഖ്യാപിച്ചിരുന്നു. നിരോധനം ലംഘിച്ച് ആറാട്ടുത്സവം നടത്തിയതിന് ക്ഷേത്രത്തിലെ എല്ലാ ഭാരവാഹികൾക്കെതിരെയും കേസെസെടുക്കുമെന്ന് അഞ്ചാലുംമൂട് പോലീസ് അറിയിച്ചു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.