നിങ്ങൾ സുരക്ഷിതരായി അകത്തിരുന്നോളൂ, ഞങ്ങൾ പുറത്തുണ്ട് നിങ്ങൾക്കായി “കൊല്ലം ജില്ലയിൽ അഗ്നിശമന സേനയുടെ ആൻറി വൈറസ് സ്ക്വാഡ്”

കൊല്ലം: കോവിഡിനെതിരെ ജില്ലയിലെ അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ അണു നാശിനി തളിച്ച് രോഗാണു വിമുക്തമാക്കി. പുനലൂർ അഗ്നിശമനസേന; അഞ്ചൽ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, കരവാളൂർ പ്രൈമറി ഹെൽത്ത് സെന്റർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെമ്മന്തൂർ, പുനലൂർ ബ്രാഞ്ചുകളും അണു വിമുക്തമാക്കി.

കരുനാഗപ്പള്ളി അഗ്നിശമന സേന; ക്യാപ്റ്റൻ ലക്ഷ്മി പാലികേറ്റീവ് കെയർ യൂണിറ്റിന്റെ രോഗികളെ കൊണ്ടുപോയ ആംബുലൻസ്, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലെ ജീപ്പ്, കുലശേഖരപുരം, ഫാമിലി ഹെൽത്ത് സെന്റർ, എന്നിവിടങ്ങൾ അണുനാശിനി തളിച്ചു വൈറസ് വിമുക്തമാക്കി. കോഴിക്കോട് ക്വാറന്റൈനിൽ കഴിഞ്ഞ വർക്ക്, സേന ആഹാരവും ,മാസ്കും വിതരണം ചെയ്തു.

അsയമൺ, ചടയമംഗലം, കുമ്മിൾ എന്നിവിടങ്ങളിലെ പ്രൈമറി ഹെൽത്ത് സെന്റർ, ആയൂർ കെ.എസ് ഇ ബി സബ് സ്റ്റേഷൻ, കുമ്മിൾ പഞ്ചായത്ത് ആഫീസ് എന്നിവിടങ്ങൾ കടയ്ക്കൽ അഗ്നിശമന സേന അണുവിമുക്തമാക്കി, പരവൂർ ആയുർവേദ ആശുപത്രിയും, പൂതക്കുളം കെ.എസ്ഇബിയും പരവൂർ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ രോഗാണുവിമുക്തമാക്കി.

ഇടപ്പള്ളിക്കോട്ട മാർക്കറ്റ്, ചവറ പഞ്ചായത്ത് ഓഫീസ്, പ്രൈമറി ഹെൽത്ത് സെന്റർ, കെ.എസ്,ഇ,ബി താന്നിമൂട്ടിൽ മാർക്കറ്റ്, എന്നിവ ചവറ അഗ്നിശമന സേനയും അണു രഹിതമാക്കി. കൊറോണാ വൈറസിനെതിരെയുള്ള പ്രവർത്തനങ്ങളിലാണ് ജില്ലാ അഗ്നിശമന സേന. സേനയുടെ പ്രവർത്തനങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നം ആവശ്യമായ ബോഡി പ്രൊട്ടക്ടീവ് മാസ്ക് ലഭിക്കാത്തതാണ്. റോഡരുകിലും മറ്റും ഭക്ഷണം ലഭിക്കാതെ അശരണരായവർക്കും ഭക്ഷണം നൽകിയും ജില്ലയിലെ സേന മാതൃകയാകുന്നുണ്ട്.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.