ലോക്ഡൗണ്‍ ഇന്ന് ആറാം ദിനം ; സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുളളവരുടെ എണ്ണം 165 ആയി

തിരുവനന്തപുരം: കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായുളള ലോക്ഡൗണ്‍ ഇന്ന് ആറാം ദിനത്തിലെത്തുമ്പോള്‍ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുളളവരുടെ എണ്ണം 165 ആയി. ഇന്നലെ 6 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. അതേസമയം ഒരു ലക്ഷത്തി മുപ്പത്തിനാലായിരത്തി മുന്നൂറ്റി എഴുപത് പേരാണ് സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുളളത്.

എന്നാല്‍ ചികിത്സയിലുളള നാല് പേര്‍ ഇന്നലെ ആശുപത്രി വിട്ടിരുന്നു. കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ആദ്യമരണം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് മുന്‍കരുതല്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കുകയാണ്. ഡ്രോണ്‍ അടക്കം ഉപയോഗിച്ച് പൊലീസിന്റെ പരിശോധന ഇന്നും തുടരുന്നതാണ്. അതേസമയം സമൂഹവ്യാപന സാധ്യത പരിശോധിക്കാന്‍ റാപ്പിഡ് ടെസ്റ്റ് നടത്താനാണ് തീരുമാനം. പരിശോധനാഫലം 8 മണിക്കൂറിനുളളില്‍ അറിയാന്‍ കഴിയുമെന്നതാണ് റാപ്പിഡ് ടെസ്റ്റ് സഹായകമാകും.

Comments are closed.